പ്രതിഷേധത്തിന് മുന്നില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പൊലീസ്

വമ്പിച്ച പ്രതിഷേധത്തിന് മുന്നില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പാക്കിസ്ഥാന്‍ പൊലീസ്. ഇമ്രാന്റെ വീടിന് മുന്നില്‍ പോലീസിനെ തടഞ്ഞ് രാത്രിയും സംരക്ഷണം തീര്‍ത്ത് പാക് തേഹരീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍. അതേസമയം, തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം ലണ്ടന്‍ പ്ലാന്‍ അനുസരിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിച്ചിരുന്ന രാത്രി അറസ്റ്റിനെ തെരുവില്‍ പ്രതിരോധമുയര്‍ത്തി തടഞ്ഞത് ഇമ്രാന്റെ അനുയായികളാണ്. വന്‍ ഭരണകൂട അക്രമം അരങ്ങേറിയ ഇന്നലെ രാത്രി തങ്ങളുടെ പ്രിയ നേതാവിനെ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. പൊലീസിന്റെ ബോംബേറിലും ടിയര്‍ ഗ്യാസ് പ്രയോഗത്തിലും ഇമ്രാന്റെ വസതിക്ക് മുന്നില്‍ പാക് തെഹരീക് ഇ ഇന്‍സാഫ് പ്രവര്‍ത്തകര്‍ കാവല്‍ നിന്നു.

പുറത്ത് ആക്രമണവും പ്രതിരോധവും തുടരുമ്പോള്‍ ലാഹോറിലെ സമന്‍ പാര്‍ക്കിനുള്ളില്‍ പൊതുജന സ്വാധീനം വര്‍ദ്ധിപ്പിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം ലണ്ടന്‍ പ്ലാന്‍ അനുസരിച്ചാണെന്നും കോടതിയില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും നീതി നിഷേധിക്കപ്പെട്ടുവെന്നും ഇമ്രാന്‍ ആരോപിച്ചു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് നേട്ടമുണ്ടാക്കി എന്ന കേസിലും റാലിക്കിടെ ഇസ്ലാമാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സെബാ ചൗധരിയെയും പോലീസ് സംഘത്തെയും ഭീഷണിപ്പെടുത്തിയെന്ന കേസിലും ഇമ്രാനെതിരെ അറസ്റ്റ് വാറന്റുണ്ട്. ഈ വാറന്റ് ഉപയോഗിച്ച് ഇമ്രാന്‍ ഖാനെ ജയിലിലടച്ച് ജനകീയ പ്രതിഷേധങ്ങള്‍ തളര്‍ത്തിക്കളയാമെന്നാണ് ഷഹബാസ് ഷെരീഫ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News