2022 ലെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാംസ്ഥാനത്ത് ഇന്ത്യ. അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50 നഗരത്തില്‍ 39 എണ്ണവും ഇന്ത്യയിലാണ്. മഹാരാഷ്ട്രയിലെ ഭിവണ്ടി, ഡല്‍ഹി, ബീഹാറിലെ പട്ന, ദര്‍ബംഗാ, അസോപുര്‍, ചപ്രാ, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, മുസഫര്‍നഗര്‍, ഗ്രേയ്റ്റര്‍ നോയിഡ, ഹരിയാനയിലെ ധാരുഹേഡ, ബഹാദുര്‍ഗഢ്, ഫരീദാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളാണ് അതിരൂക്ഷമായ മലിനീകരണം നേരിടുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലെ വായുനിലവാര സാങ്കേതികവിദ്യ കമ്പനിയായ ഐക്യൂ എയര്‍ 2022 വര്‍ഷത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം വായുനിലവാരം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാംസ്ഥാനത്താണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here