പ്രതിപക്ഷത്തിന്റെ ഇഡി ഓഫീസ് മാർച്ച്, വിജയ് ചൗക്കിൽ കനത്ത സുരക്ഷ

അദാനി വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇന്ന് മുന്നോട്ടുവെക്കും.

ആവശ്യം സഭാ അധ്യക്ഷന്മാർ അംഗീകരിച്ചില്ലെങ്കിൽ ഇ ഡി ഓഫിസിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷപാർട്ടികളുടെ തീരുമാനം. തുടർന്ന് ഇ ഡി ഉദ്യോഗസ്ഥരെ നേരിട്ടുകണ്ട് അന്വേഷണം വേണമെന്ന ആവശ്യം മുൻപോട്ടുവെക്കും. പ്രതിപക്ഷത്തിന്റെ ഈ നീക്കം മുൻകൂട്ടിക്കണ്ട് ദില്ലി വിജയ് ചൗക്കിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അൽപനേരം കഴിഞ്ഞ് മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ പ്രതിഷേധങ്ങളെപ്പറ്റി ചർച്ചകൾ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here