തിരുവനന്തപുരത്തെ ഫുട്പാത്തില്‍ കാല്‍നടക്കാര്‍ക്ക് കേബിള്‍ കുരുക്ക്

സെക്രട്ടറിയേറ്റിന് പുറകിലെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്ന് താഴോട്ടുള്ള പുന്നന്‍ റോഡിലെ ഫുട്പാത്തുകള്‍ നീളെ കേബിള്‍ കുരുക്കുകളാണ്. ശ്രദ്ധ തെറ്റിയാല്‍ കാലിലും ദേഹത്തുമൊക്കെ കേബിള്‍ കുരുക്ക് വീഴും. ഈ കേബിള്‍ കുരുക്കുകളില്‍പ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഫുട്പാത്തുകളില്‍ വീഴുന്നതും പരുക്കേല്‍ക്കുന്നതും നിത്യസംഭവമാണെന്ന് പരിസര വാസികള്‍ പറയുന്നു.

പുന്നന്‍ റോഡിലെ ഫുട്പാത്തിന് ഓരാള്‍ക്ക് നടക്കാനുള്ള വീതിയേ ഉള്ളു. അതില്‍തന്നെ ഉപയോഗ ശൂന്യമായ നിരവധി ടെലിഫോണ്‍ പോസ്റ്റുകളുമുണ്ട്. അതിനിടയിലാണ് കേബിള്‍ ടി.വിയുടെ കേബിളുകളും തലങ്ങും വിലങ്ങും തൂങ്ങികിടക്കുന്നത്. കേബിളുകള്‍ ഫുട് പാത്തില്‍ വീണുകിടക്കുന്നതിനാല്‍ കാല്‍നടക്കാര്‍ക്ക് റോഡിലിറങ്ങി നടന്നുപോകേണ്ട അവസ്ഥയാണ്. ഇതും അപകടങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

സര്‍ക്കാരിന്റെ നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് അശ്രദ്ധമായി ഇട്ടിരിക്കുന്ന കേബിളുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News