സ്ത്രീ വിദ്യാഭ്യാസത്തിന് ഒരിക്കലും എതിരുനിന്നിട്ടില്ലെന്ന വിശദീകരണവുമായി സമസ്ത

സ്ത്രീ വിരുദ്ധത പറഞ്ഞ് സമസ്തയെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഇത്തരക്കാര്‍ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ വിദ്യാഭ്യാസത്തിന് ഒരു കാലത്തും സമസ്ത എതിരു നിന്നിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രം സമസ്ത കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ആടിനെ പട്ടിയാക്കി, പിന്നെ അതിനെ പേപ്പട്ടിയാക്കി തല്ലി കൊല്ലുക അതാണ് ഇവിടെ നടക്കുന്നനെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സമസ്തയെ ഇല്ലാതെയാക്കി, വെടക്കാക്കി തനിക്കാക്കുക എന്ന ലക്ഷ്യം വെച്ചാണ് പലരും പ്രവര്‍ത്തിക്കുന്നത്. സമസ്തയുടെ പേരും ആദര്‍ശവും ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസ സംഘടനകള്‍ സമസ്തയെ അനുസരിക്കണം. സമസ്തയെ അംഗീകരിക്കുന്ന വിദ്യാഭ്യാസ പദ്ധതി വേണം നടപ്പിലാക്കാനെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News