അടിയന്തിരപ്രമേയം പരിഗണിക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷം പുറത്തെടുത്തത് നിയമസഭ ഇതുവരെ കാണാത്ത സമരമുറ. സഭ പിരിഞ്ഞ ശേഷം സ്പീക്കറുടെ മുറിക്ക് പുറത്ത് പ്രതിപക്ഷനേതാക്കള്‍ പ്രതിഷേധിക്കുകയും, സ്പീക്കറുടെ കൃത്യനിര്‍വഹണം തടയാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് ഒടുവില്‍ അക്രമത്തിലാണ് കലാശിച്ചത്. സ്പീക്കറുടെ ഓഫീസിലേക്കു കടന്നുകയറാന്‍ ശ്രമിച്ച പ്രതിപക്ഷനേതാക്കളെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാർഡുകള്‍ തടയുകയും,അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.
ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷനേതാവ് പ്രതിപക്ഷത്തിന്റെ അക്രമം മറച്ചുവയ്ക്കാന്‍ പറഞ്ഞുവച്ച ഒരു നുണ പക്ഷെ പൊളിഞ്ഞിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച വിഡി സതീശന്‍, അക്രമത്തിന് തുടക്കമിട്ടത് തിരുവഞ്ചൂരിന് നേരെയുണ്ടായ കയ്യേറ്റമാണെന്ന് വിശദീകരിക്കുകയുണ്ടായി. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും കൃത്യമായി ജോലി ചെയ്ത വാച്ച് ആന്‍ഡ് വാർഡുമാരെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതെന്നുമുള്ള വിവരമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നുതന്നെ പുറത്തുവരുന്നത്. സതീശന്റെ ആരോപണത്തിന്റെ മുനയൊടിച്ചതാകട്ടെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.
തന്നെയാരും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന തിരുവഞ്ചൂരിന്റെ തുറന്നുപറച്ചിലാണ് വി ഡി സതീശന്റെ നുണയാരോപണങ്ങളുടെ മുനയൊടിച്ചത്. ഇതോടെ അക്രമത്തിന് കാരണമായിപ്പറഞ്ഞ ആരോപണങ്ങള്‍ കൂടിയാണ് പൊളിയുന്നത്. ഇന്ന് നടന്ന അക്രമത്തില്‍ അഞ്ച് വനിതകളടക്കം ആറ് വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കാണ് പരിക്കേറ്റത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷനേതാവ് പറഞ്ഞത് നുണയാണെന്ന് വ്യക്തമാകുകയാണ്. ഇനി അറിയേണ്ടത് നിയമസഭയില്‍ അരങ്ങേറിയ പ്രതിപക്ഷത്തിന്റെ കേട്ടുകേള്‍വിയില്ലാത്ത സമരമുറയുടെ തിരക്കഥയുടെ പിന്നില്‍ എന്താണെന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here