കിടിലൻ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോ പ്ലസ് സ്കീമിന് കീഴിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ചില പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാക്കും. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും.

399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉൾപ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാർജും ഈടാക്കുന്നുണ്ട്. 699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോഗിച്ച് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഉപയോഗിക്കാം. ആളുകൾക്ക് 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസും എസ്എംഎസും ഇതിനു പിന്നാലെ ലഭിക്കും.

ഓരോ പ്ലാനിലും ഒരാൾക്ക് മൂന്ന് അംഗങ്ങളെ വരെ ചേർക്കാം. രണ്ട് പ്ലാനുകളുടെയും സൗജന്യ ട്രയൽ ലഭ്യമാണ്. രണ്ടാമത്തെ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 875 രൂപയാണ്. 299 രൂപയുടെ ജിയോ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 30 ജിബി മൊത്തം ഡാറ്റ, അൺലിമിറ്റഡ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയുണ്ട്. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. ഈ പാക്കിൽ സൗജന്യ ട്രയൽ സ്കീമൊന്നുമില്ല. ജിയോ പ്രീപെയ്ഡ് ഉപയോക്താവിന് സിം മാറ്റാതെ തന്നെ പോസ്റ്റ്പെയ്ഡ് സൗജന്യ ട്രയലിലേക്ക് അപ്ഗ്രേഡ് ചെയ്യാം എന്ന പ്രത്യേകത കൂടി ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News