ബ്രഹ്മപുരം : എം എ യൂസഫലി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ധനസഹായം പ്രഖ്യാപിച്ചത്. ഒരു കോടി രൂപയാണ് നല്‍കുക എന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

കനത്ത പുകയെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചവര്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും, ബ്രഹ്മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് സഹായം.  കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചായിരുന്നു യൂസഫലി ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപ്പറേഷന് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News