പര്‍‌പ്പിള്‍ നിറത്തിലുള്ള ജംസ്യൂട്ടില്‍ തിളങ്ങി ശില്പ ഷെട്ടി ; വാവ് എന്ന് ആരാധകർ

ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഡയറ്റിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പര്‍‌പ്പിള്‍ നിറത്തിലുള്ള ജംസ്യൂട്ടില്‍ ആണ് ശില്‍പ ഇത്തവണ തിളങ്ങുന്നത്. ഇതിനൊപ്പം ലോങ് ജാക്കറ്റും വരുന്നുണ്ട്. ക്യാറ്റ് വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് ശില്‍പ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗക്രാമിലൂടെ പങ്കുവച്ചത്.

അതേസമയം, സല്‍വാര്‍ കമ്മീസ് ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശില്‍പയുടെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഷോള്‍ഡര്‍ സ്ട്രെങ്തനിംഗ് വര്‍ക്കൗട്ടാണ് ശില്‍പ വീഡിയോയില്‍ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും ‘ഫിറ്റ്’ ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശില്‍പ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News