ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മുഖ്യമന്ത്രി

ചീമേനി രക്തസാക്ഷികളെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർടിയുടെ അടിത്തറ പടുത്തതെന്ന സത്യം ചീമേനി രക്തസാക്ഷി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സമാധനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസുകാർ നടത്തിയ പൈശാചികമായ കൂട്ടക്കൊലയിൽ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് ധീരസഖാക്കളുടെ ജീവനുകളാണ് അന്നു പൊലിഞ്ഞതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നു ചീമേനി രക്തസാക്ഷി ദിനം. മനുഷ്യമനസ്സാക്ഷിയ ഞെട്ടിച്ച സംഭവത്തിന് ഇന്നേയ്ക്കു 36 വർഷം തികയുന്നു. സമാധനത്തിന്റെ അപ്പോസ്തലന്മാരായി നടിക്കുന്ന കോൺഗ്രസുകാർ നടത്തിയ പൈശാചികമായ കൂട്ടക്കൊലയിൽ കെ വി കുഞ്ഞിക്കണ്ണൻ, പി കുഞ്ഞപ്പൻ, ആലവളപ്പിൽ അമ്പു, സി കോരൻ, എം കോരൻ എന്നീ അഞ്ച് ധീരസഖാക്കളുടെ ജീവനുകളാണ് അന്നു പൊലിഞ്ഞത്.

ചീമേനി കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. പോരാടി ഇതുവരെയെത്തിയ വഴികൾ എത്രമാത്രം ദുഷ്കരമായിരുന്നെന്ന യാഥാർത്ഥ്യം ഇനിയും മുന്നേറാനുള്ള ഊർജ്ജവും ധൈര്യവും പകരും. ചീമേനിയിലുൾപ്പെടെ നിർഭയരായ എണ്ണമറ്റ സഖാക്കളുടെ ത്യാഗങ്ങളിലും രക്തസാക്ഷിത്വങ്ങളിലുമാണ് ഈ പാർട്ടിയുടെ അടിത്തറ പടുത്തതെന്ന സത്യം ചീമേനി രക്തസാക്ഷി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. നിസ്വാർത്ഥതയോടെ ലോകനന്മയ്ക്കായി പ്രയത്നിക്കാൻ ആ സ്മരണകൾ നമുക്കു പ്രചോദനമാകട്ടെ. രക്തസാക്ഷികളുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News