‘ഹൈക്കോടതി വിധി തിരിച്ചടിയെന്ന് പറയാനാകില്ല’, എ.കെ ശശീന്ദ്രൻ

ചിന്നക്കനാൽ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്ന വിധിയാണ് ഹൈകോടതിയിൽനിന് ഉണ്ടായതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ മന്ത്രി കോടതി തീരുമാനം അനുസരിച്ചേ മുന്നോട്ടുപോകൂ എന്നും അറിയിച്ചു. കോടതി ജനങ്ങളുടെ വശം ശ്രദ്ധിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. നാട്ടിലേക്ക് വരുന്ന എല്ലാ ആനകളെയും പിടിച്ച് കൂട്ടിലാക്കുക പ്രായോഗികമല്ല. ജനങ്ങൾക്ക് ദുരിതം വിതയ്ക്കുമ്പോഴാണ് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുന്നത്. കോടതി അത് മുഖവിലയ്ക്ക് എടുക്കേണ്ടതായിരുന്നു. ചിന്നക്കനാലിൽ നിലവിലെ സ്ഥിതി തുടരുമെന്നും കുങ്കിയാനകളെയും ദൗത്യ സംഘത്തെയും അവിടെത്തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചിന്നക്കനാലിലെ പ്രതിഷേധം ശ്രദ്ധയിപ്പെട്ട മന്ത്രി ജനങ്ങളോട് ശാന്തരാകണമെന്ന് അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. എന്നാൽ അത് അക്രമാസക്തമാകുന്നതും സർക്കാരിനെതിരെ തിരിയുന്നതും ആശ്വാസകരമല്ല. ജനങ്ങളെയും വനം,വന്യജീവികളെയും സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും ജനങ്ങൾക്കൊപ്പം എല്ലായ്പ്പോഴും സർക്കാർ നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News