പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു

പെട്രോൾ പമ്പിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. ഭവ്യ (18) ആണ് മരിച്ചത്. കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടർന്നതാണ് മരണ കാരണം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം.

ഭവ്യയും അമ്മ രത്നമ്മയുമാണ് പെട്രാൾ നിറയ്ക്കാനായി സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. പെട്രാൾ നിറയ്ക്കുന്നതിനിടെ രത്നമ്മ സ്കൂട്ടറിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് കൊണ്ട് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ‌ ഭവ്യ മോട്ടർ ബൈക്കിൽ ഇരിക്കുന്നതും അമ്മ സമീപത്തു നിൽക്കുന്നതും വ്യക്തമാണ്. പെട്രോൾ പമ്പ് ജീവനക്കാരൻ പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുമ്പോൾ ഭവ്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാണാം. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതര പരുക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പൊള്ളലേറ്റ രത്നമ്മയുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ബഡവനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News