വാടക നിയന്ത്രണ ബിൽ ഉടൻ നിയമമാക്കണം: വ്യാപാരി വ്യവസായി സമിതി

വാടക നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉടൻ നിയമമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.1965ലെ വാടക നിയന്ത്രണ നിയമമാണ് നിലവിലുള്ളത്. ഇത് തീരെ ദുർബലമാണ്. ഇതിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നത് വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമാണെന്ന് പ്രമേയത്തിൽ പറഞ്ഞു.വ്യാപാരി ക്ഷേമനിധിക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്നും പെൻഷനിലെ അപാകത പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനത്തിന് ആശീർവാദ് ഓഡിറ്റോറിയത്തിൽ തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന ഒ അഷ്റഫ് നഗറിൽ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ പതാക ഉയർത്തി.മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. വി കെ സി മമ്മദ് കോയ അധ്യക്ഷനായി.വി ഗോപിനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ഇഎസ് ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ദിനേഷ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെ ആൻസലൻ എംഎൽഎ തുടങ്ങിയവർ സംബന്ധിച്ചു.സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും കെ എം റഫീഖ് നന്ദിയും പറഞ്ഞു.
525 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. ആയിരങ്ങൾ അണിനിരന്ന റാലിയോടെ സമ്മേളനത്തിന് ചൊവ്വാഴ്ചയാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. വ്യാഴാഴ്ചയും തുടരും. മുതിർന്ന വ്യാപാരികളെ മന്ത്രി അഹമ്മദ് ദേവർ കോവിൽ ആദരിക്കും.
പുതിയ സംസ്ഥാന കമ്മിറ്റി, ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവ പൂർത്തിയാക്കി സമ്മേളനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും.മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. രമേശ് കാവിൽ ചിട്ടപ്പെടുത്തിയ ഗാനം സംവിധാനം ചെയ്തത് ജയൻ കോഴിക്കോടാണ്. ടി കെ വേണുവിന്റെ നേതൃത്വത്തിലായിരുന്നു ഗാനാലാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News