കരുണയുടെ കൈത്താങ്ങ് ലിസിയമ്മയ്ക്കു പുതു ജീവൻ നൽകി, വാകത്താനം പൊലീസ് ഓഫീസർക്കു അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കാക്കി കാരുണ്യത്തിൽ ലിസിയമ്മയ്ക്ക് കിട്ടിയത് രണ്ടാം ജന്മം. വാകത്താനം പഞ്ചായത്ത് പത്താം വാർഡിൽ നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിൽ ലിസിയമ്മ ജോസഫി(70) നാണു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായി എത്തിയത്. വീട്ടിൽ പാസ്പോർട്ട് വേരിഫിക്കേഷനെത്തിയ പൊലീസ് ഓഫീസർ ലിസിയമ്മ നെഞ്ചുവേദനയിൽ പുളയുന്നതാണ് കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു. വാകത്താനം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസർ പ്രദീപാണ് ലിസിയമ്മയ്ക്ക് രക്ഷകനായി മാറിയത്.

also read :വിഴിഞ്ഞം: ട്രക്കുകള്‍ക്കുള്ള നിയന്ത്രണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കത്തയച്ചു

ജൂലായ് 23 ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ലിസിയമ്മയുടെ വീട്ടിൽ പാസ്പോർട്ട് വേരിഫിക്കേഷനെത്തിയതായിരുന്നു സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്. ഈ സമയം വീട്ടിലെ കസേരയിൽ അസ്വസ്ഥയായിരിക്കുന്ന ലിസിയമ്മയാണ് കണ്ടത്. നെഞ്ചുവേദനയെ തുടർന്ന് വിഷമിക്കുന്ന ലിസിയമ്മയെ കണ്ട പ്രദീപ് തന്റെ ബൈക്ക് അവിടെ വച്ച ശേഷം ലിസിയമ്മയുടെ കാറിൽ അവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവരിപ്പോൾ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. തക്ക സമയത്ത്‌ ലിസിയമ്മയെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇവരുടെ എല്ലാ മക്കളും വിദേശത്താണുള്ളത്. കിടപ്പു രോഗിയായ ഭർത്താവ് മാത്രമാണ് ഇവരോടൊപ്പമുള്ളത്. വാകത്താനം പഞ്ചായത്ത് മുൻ 10-ആം വാർഡ് മെമ്പറായിരുന്നു ലിസിയമ്മ ജോസഫ്.

also read :അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News