കേരളത്തിന് ഒരു വന്ദേഭാരത് കൂടി

കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും യാത്ര നടത്തുക. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Also Read-ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. വന്ദേഭാരതിന്റെ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ പല ട്രെയിനുകളും വൈകുന്നതും പിടിച്ചിടുന്നതും പതിവായിരുന്നു. ഇപ്പോഴും വന്ദേഭാരതിന് വേണ്ടി പല സ്ഥലങ്ങളിലായി ട്രെയിനുകള്‍ പിടിച്ചിടുന്നതായാണ് വിവരം.

Also Read- പ്ലസ് വണ്‍ അധിക ബാച്ച്, മദ്യനയം, ശമ്പള പരിഷ്‌ക്കരണം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News