കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

കോൺ​ഗ്രസ്സ് നേതാവും പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കും.

ALSO READ: ഈസിയായി തയ്യാറാക്കാം ചിക്കന്‍ ചാപ്‌സ് വീട്ടില്‍ തന്നെ

കെ എസ് ബി എ തങ്ങൾ എം ഇ എസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എം ഇ എസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയി പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് ഓണ്‍ലൈനായി വില്‍പന ആരംഭിക്കും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് വന്നിരുന്നെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളാണ് പിതാവ്. മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളാണ് സഹോദരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News