ഏഷ്യാകപ്പിലെ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ നേപ്പാളിനെതിരേ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം

2023 ഏഷ്യാകപ്പിലെ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ നേപ്പാളിനെതിരേ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. ടീമിനായി ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആസിഫ് ഷെയ്ഖ് അര്‍ധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്.

also read :ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം; നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഓപ്പണര്‍മാരായ കുശാല്‍ ഭുര്‍ടെലും ആസിഫ് ഷെയ്ഖും ചേര്‍ന്ന് മികച്ച തുടക്കം നേപ്പാളിന് നല്‍കി. ഇരുവരെയും പുറത്താക്കാനുള്ള മൂന്ന് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത് . ആദ്യ വിക്കറ്റില്‍ ഭുര്‍ടെലും ആസിഫും ചേര്‍ന്ന് 65 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ശാര്‍ദൂല്‍ ഠാക്കൂറിലൂടെ ഇന്ത്യ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 25 പന്തില്‍ 38 റണ്‍സെടുത്ത ഭുര്‍ടെലിനെ ശാര്‍ദൂല്‍ ഇഷാന്‍ കിഷന്റെ കൈയ്യിലെത്തിച്ചു. ഇതോടെ നേപ്പാള്‍ ബാറ്റിങ് നിരയുടെ താളംതെറ്റി. പിന്നാലെ വന്ന ഭിം ഷാര്‍ക്കി (7), നായകന്‍ രോഹിത് പൗഡെല്‍ (5), കുശാല്‍ മല്ല (2) എന്നിവരെ അതിവേഗത്തില്‍ രവീന്ദ്ര ജഡേജ പുറത്താക്കി.ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഓപ്പണര്‍ ആസിഫ് സ്‌കോര്‍ ഉയര്‍ത്തി. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ ആസിഫിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 97 പന്തില്‍ 58 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിരാട് കോലിയുടെ കൈയ്യിലെത്തി. ഇതോടെ നേപ്പാള്‍ അഞ്ചുവിക്കറ്റിന് 132 റണ്‍സ് എന്ന സ്‌കോറിലേക്ക് വീണു. 23 റണ്‍സെടുത്ത് കുശാല്‍ ഝാ പിടിച്ചുനിന്നെങ്കിലും താരത്തെയും സിറാജ് പുറത്താക്കി.

also read :കുവൈറ്റില്‍ മലയാളി യുവതിയെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഏഴാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ദീപേന്ദ്ര സിങ് ഐറിയും സോംപാല്‍ കാമിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെ നേപ്പാള്‍ ക്യാമ്പില്‍ പ്രതീക്ഷ പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. 37.5 ഓവറില്‍ ടീം സ്‌കോര്‍ 178-ല്‍ നില്‍ക്കേ മഴ വില്ലനായി വന്നു. ഇതോടെ മത്സരം അരമണിക്കൂറിലധികം സമയം നിര്‍ത്തിവെച്ചു. മഴയ്ക്ക് ശേഷം ബാറ്റിങ് പുനരാരംഭിച്ച നേപ്പാളിന് ക്രീസിലുറച്ചുനിന്ന ഐറിയുടെ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത താരത്തെ ഹാര്‍ദിക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് വന്ന താരങ്ങള്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. കാമി 56 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ പെട്ടെന്ന് പുറത്തായതോടെ നേപ്പാള്‍ ഇന്നിങ്‌സ് 230-ല്‍ ഒതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News