ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് അവതരിപ്പിച്ചത്, ഊമയുടെ വേഷം നൽകിയാൽ ചെയ്തേനെ; ഹോളിവുഡ് സിനിമയിലെ അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷാരൂഖ്ഖാൻ

തനിക്ക് ഹോളിവുഡിൽ നിന്ന് ലഭിച്ച ഒരു പ്രധാന വേഷത്തിന്റെ അവസരം നിരസിക്കേണ്ടി വന്നതിനെ കുറിച്ച് വ്യക്തമാക്കി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ സംവിധായകൻ അന്തരിച്ച ടോണി സ്കോട്ടിൽ നിന്ന് ലഭിച്ച ഓഫർ ആണ് താൻ നിരസിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് ഷാരൂഖ്. ഹനുമാനെ കേന്ദ്രീകരിച്ച് ഒരു സൂപ്പർഹീറോ സിനിമയ്ക്കായിരുന്നു ടോണി സ്കോട്ട് ഹനുമാൻ സിനിമയാക്കാൻ പദ്ധതിയിട്ടതെന്നും ഷാരൂഖ് പറഞ്ഞു. ചലച്ചിത്ര നിരൂപകൻ തരൺ ആദർശുമായുള്ള സംഭാഷണത്തിനിടെയാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ:പണം ഷര്‍ട്ടിന്റെ കയ്യില്‍ ചുരുട്ടിവെച്ച് സ്റ്റൈൽ മന്നൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഹനുമാനെ ഒരു സൂപ്പർ ഹീറോ ആയാണ് സിനിമ വിഭാവനം ചെയ്തത്. ആശയത്തിന്റെ അതിമനോഹരമായ അവതരണത്തിന് അദ്ദേഹത്തെ ഞാൻ അഭിനന്ദനമറിയിച്ചിരുന്നു. എന്നാൽ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഇംഗ്ലീഷ് നല്ലതായിരുന്നില്ല, അവർ എനിക്ക് ഒരു ഊമയുടെ വേഷം നൽകിയാൽ, ഒരു പക്ഷേ ഞാൻ സിനിമ ചെയ്തേനെ,’എന്നാണ് ഷാരൂഖ് പറഞ്ഞത്.

ALSO READ:മുംബൈയിൽ ലിഫ്റ്റ് തകർന്ന് മരിച്ചവരുടെ എണ്ണം 7 ആയി ഉയർന്നു

അതേസമയം, ഷാരൂഖ് ചിത്രം ജവാൻ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത് വമ്പൻ കളക്ഷൻ ആണ്. ഷാരൂഖിന്റെ തന്നെ പഠാനെയും സണ്ണി ഡിയോളിന്റെ ഗദർ 2-നെയും മറികടന്നുകൊണ്ടാണ് ജവാന്റെ നേട്ടം. ഇന്ത്യയിൽ നിന്ന് ജവാൻ ഇതുവരെ നേടിയത് 202.73 കോടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News