തലശ്ശേരി പാനൂര്‍ സ്വദേശിയായ രവീന്ദ്രന്‍ പതിനഞ്ച് വര്‍ഷകാലമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പ് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലാണ് 69കാരനായ വയോധികനെ അവശനിലയില്‍ യാത്രക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് പ്രദേശത്തെ മലയാളി സംഘടനയായ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികളെ വിവരമറിയിക്കുന്നത്.
കെ.സി.എസ് ഭാരവാഹികള്‍ സ്റ്റേഷനില്‍ എത്തിയാണ് അവശ നിലയിലായിരുന്ന രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു മാസക്കാലമായി പന്‍വേല്‍ പരിസരത്തും റെയില്‍വെ സ്റ്റേഷനിലുമായി അലഞ്ഞു നടക്കുകയായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞത്. പേരും നാട്ടിലെ ബന്ധുക്കളുടെ വിവരങ്ങളും രവീന്ദ്രന്‍ പറഞ്ഞാണ് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍ അറിഞ്ഞത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ നല്‍കിയ വിവരങ്ങളാണ് ബന്ധുക്കളെ കണ്ടെത്താന്‍ തുണയായത്. മാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വാര്‍ത്തയോടൊപ്പം നല്‍കിയിരുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം മുംബൈയിലെത്തുന്നത്.
READ ALSO:കളമശ്ശേരി സംഭവം; ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരം
ബംഗളൂരുവില്‍ സ്ഥിരതാമസക്കാരായ രവീന്ദ്രന്റെ മൂത്ത മകള്‍ നിര്‍മ്മിത, മരുമകന്‍ ജ്യോതികുമാര്‍, എന്നിവരാണ് പതിനഞ്ചു വര്‍ഷമായി അജ്ഞാതവാസത്തിലായിരുന്ന അച്ഛനെ തേടി മുംബൈയിലേക്ക് പറന്നെത്തിയത്. കെ.സി.എസ് ഭാരവാഹികളുമായി ബന്ധപ്പെട്ട ശേഷം പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മകളും, മരുമകനും, കൊച്ചുമകളും ചേര്‍ന്ന് രവീന്ദ്രന്റെ വിമാന മാര്‍ഗ്ഗം ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here