രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതികരണവുമായി മോഡൽ സാറ പട്ടേൽ

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് മോഡൽ സാറ പട്ടേൽ. രശ്‌മികയുടെ മുഖവുമായി പ്രചരിക്കുന്ന വീഡിയോയിലെ യഥാർത്ഥ മോഡൽ സാറ പട്ടേലാണ് എ ഐ നിർമിതമായി പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയിലുള്ളത്. രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ.

ALSO READ: ആക്രിപെറുക്കുന്നതിനിടയിൽ കിട്ടിയ പൊതി തുറന്നപ്പോൾ 25 കോടി രൂപ; ‘ബ്ലാക്ക് ഡോളര്‍’ തട്ടിപ്പെന്ന് സംശയം

വീഡിയോ കണ്ട് ഭയന്ന് ഇന്‍സ്റ്റഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡീപ് ഫേക്ക് എന്ന വിഭാഗത്തില് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യമല്ലാതതിനാല്‍ വഞ്ചന എന്ന വിഭാഗത്തിലാണ് വീഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സമാനമായ അനുഭവമുള്ളവരുടെ നിർദേശം തേടുന്നുണ്ടെന്നും സാറ പറയുന്നു.

ALSO READ: “ലോകത്താദ്യമായി മുൻജന്മത്തെ കുറിച്ച് സംസാരിച്ചയാൾ ഞാൻ ആണോ”; വിവാദങ്ങളോട് പ്രതികരിച്ച് ലെന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News