ശബരിമല തീർഥാടകന്റെ വേഷത്തിൽ കഞ്ചാവ് കടത്ത്; പ്രതി വലയിലായി

വയനാട് മാനന്തവാടി ടൗണിലെ എക്സൈസ് പരിശോധനയിൽ നിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയാലായി. ശബരിമല തീർഥാടകന്റെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് കഞ്ചാവ് കടത്തിയത്. കൊട്ടിയൂർ സ്വദേശി ടൈറ്റസ് (41) ആണ് പ്രതി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്‌ചന്ദ്രനും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

Also read:ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്‍റ്; വിസയും ടിക്കറ്റും കൈമാറി മന്ത്രി വി ശിവന്‍കുട്ടി

പ്രതി കഞ്ചാവ് വാങ്ങി ചില്ലറവിൽപ്പന നടത്തുന്നയാളാണ്. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നാണ് ഇയാൾ കഞ്ചാവ് ശേഖരിക്കുന്നത്. പ്രിവന്റീവ് ഓഫിസർമാരായ കെ ജോണി, ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, പ്രജീഷ്, ഹാഷിം, സജീവ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News