നാണക്കേടിന്റെ റെക്കോഡ് സൃഷ്ടിച്ച് പാക് ബൗളര്‍ ഹാരിസ് റൗഫ്, പാകിസ്ഥാന്‍ പുറത്ത്

ഇത്തവണത്തെ ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഒന്നായിരുന്നു പാകിസ്ഥാന്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും കരുത്തരായ നിരയുള്ള ടീം ഇന്ത്യയടക്കമുള്ള ടീമുകള്‍ക്കൊപ്പം നിന്ന് പൊരുതുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കരുതിയിരുന്നത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. പാക് ടീം സെമി കാണാതെ പുറത്തായി. അതോടൊപ്പം അവരുടെ സ്റ്റാര്‍ ബൗളറായ ഹാരിസ് റൗഫ് നാണക്കേടിന്റെ പുതിയ റെക്കോഡും സൃഷ്ടിച്ചു.

also read :ഹൈദരാബാദില്‍ എബിവിപിക്കെതിരെ എസ്എഫ്ഐ സഖ്യത്തിന് തകര്‍പ്പന്‍ വിജയം: വീഡിയോ കാണാം

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സും സിക്‌സറും വഴങ്ങിയ ബൗളര്‍ എന്ന റെക്കോഡാണ് പാക് താരം ഹാരിസ് റൗഫിനെ തേടിയെത്തിയത്. ഈ ലോകകപ്പില്‍ ആകെ 533 റണ്‍സാണ് ഹാരിസ് റൗഫ് വഴങ്ങിയത്. 2019 ലോകകപ്പില്‍ 526 റണ്‍സ് നേടിയ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്. 526 റണ്‍സാണ് ആദില്‍ റഷീദ് 2019 എഡിഷനില്‍ വഴങ്ങിയത്. ഇതോടൊപ്പം ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സറുകള്‍ (16) വഴങ്ങിയ ബൗളര്‍ എന്ന റെക്കോര്‍ഡും ഹാരിസ് റൗഫ് കുറിച്ചു.
ലോകകപ്പിന്റെ 2023, 2019 എഡിഷനുകളിലായിട്ടാണ് ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ആദ്യ 5 താരങ്ങളും ഈ റെക്കോഡ് നേടിയിരിക്കുന്നത്.

also readപിടിതരാതെ മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ, ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി; വർഷങ്ങൾക്ക് ശേഷം ഒരു കുടുംബ ചിത്രമെന്ന് പ്രേക്ഷകർ

ആകെ 525 റണ്‍സ് വഴങ്ങിയ ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്കയാണ് പട്ടികയില്‍ രണ്ടാമത്. 2019 ലോകകപ്പില്‍ 502 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, അതേ വര്‍ഷം തന്നെ 484 റണ്‍സ് വഴങ്ങിയ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്‌മാന്‍, ഇക്കൊല്ലം 481 റണ്‍സ് വഴങ്ങിയ പാകിസ്താന്റെ ഷഹീന്‍ അഫ്രീദി എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News