നാഗവല്ലിയല്ലേ ഈ ഓടുന്നത്…? ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളുമായി നടി ശോഭന

ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളുമായി നടി ശോഭന. പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. പടക്കത്തിന് തീകൊളുത്തി തിരിഞ്ഞോടുന്ന ശോഭനയെയാണ് വീഡിയോയില്‍ കാണുന്നത്. മൂന്ന് തവണ ശ്രമിച്ചിട്ടാണ് പടക്കം പൊട്ടിയത്. തനിക്ക് ഒട്ടും പേടിയില്ല എന്ന് അര്‍ത്ഥം വരുന്ന ‘ജുജുബി’ എന്ന് പറഞ്ഞാണ് ശോഭന വീഡിയോ തുടങ്ങുന്നത് എങ്കിലും നല്ല പേടിയാണ് എന്ന് ഓട്ടം കണ്ടാല്‍ അറിയാം. തനിക്ക് ഇത് ചെയ്തു തന്നിരുന്ന തന്റെ പഴയ ബാച്ചിലെ കുട്ടികളെ ഈ വേളയില്‍ ഓര്‍ക്കുന്നു എന്നും ശോഭന വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.

also readആലുവ കേസ്; പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

‘ഇത്രേം ധൈര്യം ഞങ്ങള്‍ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ചേച്ചീ, സിവനേ ഇതേത് ജില്ല, ആ ഓട്ടം, ഓട്ടം കൊള്ളമായിരുന്നു ദീപാവലി ആശംസകള്‍, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഈ ഓടുന്നത്, ചെന്നൈയില്‍ പടക്കം കത്തിച്ച് കേരളം വരെ ഓടിയല്ലോ’…. എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

also readപ്രായം പുറകോട്ടോ… സമൂഹമാധ്യമങ്ങളില്‍ വൈറലായി താരദമ്പതികളുടെ ചിത്രം

ശോഭനയുടെ ഓരോ ഇന്‍സ്റ്റാഗ്രാം പോസ്റ്റും ആരാധകര്‍ക്ക് ആഘോഷമാണ്. പ്രിയ താരത്തിനെ കാണുകയും അവരുടെ വിശേഷങ്ങള്‍ അറിയുകയും ചെയ്യുന്നതിനപ്പുറം, ശോഭനയുടെ പോസ്റ്റുകളിലെ ഓരോ ഹ്യൂമറാണ് അതിനെ കൂടുതല്‍ രസകരമാക്കുന്നത്. അത്തരത്തില്‍ ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News