പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് താരം ഓസ്കാർ പിസ്റ്റോറിയസിന് 11 വർഷത്തിന് ശേഷം പരോള്‍. പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു ഓസ്കാർ പിസ്റ്റോറിയസിന് ജയിൽ ശിക്ഷ.
ALSO READ: കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം; നവകേരള സദസ് ഇന്ന് അഞ്ചു മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും
ജയിലിൽ കഴിയുന്ന ഓസ്കാർ പിസ്റ്റോറിയസിന് അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങാം. ദക്ഷിണാഫ്രിക്കന്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ സർവ്വീസിന്റേതാണ് തീരുമാനം. 37കാരനായ ഓസ്കാർ പിസ്റ്റോറിയസിന് 13 വർഷവും 5 മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.
പുറത്തിറങ്ങിയാലും പിസ്റ്റോറിയസ് ശിക്ഷാ കാലയളവ് കഴിയും വരെ നിരീക്ഷണം തുടരും. ഇക്കാലയളവിൽ വീട് മാറുകയോ ജോലിക്ക് ചേരുകയോ ചെയ്യുന്ന പക്ഷം അത് പരോള്‍ ഓഫീസറെ അറിയിക്കണം. കൃത്യമായ ഇടവേളകളിൽ തെറാപ്പി സെഷനുകളിലും പിസ്റ്റോറിയസ് പങ്കെടുക്കണം എന്നീ നിബന്ധനകളോടെയാണ് പരോളിന് വഴിയൊരുങ്ങുന്നത്.
2016ലാണ് പിസ്റ്റോറിയസ് തടങ്കലിലായത്. 13 വർഷത്തെ തടവ് ശിക്ഷയാണ് ഓസ്കാർ പിസ്റ്റോറിയസിന് വിധിച്ചിരുന്നത്. 2013ലാണ് കേസിനാസ്‌പദമായ അക്രമ സംഭവം നടന്നത്. 2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here