കോൺഗ്രസ് കുത്തക തകർത്തു; മലനാട് കാർഷിക ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണിയ്‌ക്ക്‌ വിജയം

എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് മലനാട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം. അരനൂറ്റാണ്ടോളമായി കോൺഗ്രസ് കുത്തകയായിരുന്നു ഈ സഹകരണ ബാങ്ക്. 45 വർഷത്തെ കോൺഗ്രസ് ഭരണം തകർത്തുകൊണ്ട് അഭിമാനനേട്ടമാണ് സഹകരണസംരക്ഷണ മുന്നണി കൈവരിച്ചിരിക്കുന്നത്. വൻഭൂരിപക്ഷത്തോടെയാണ് പാനലിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചത്.

സി എം കുര്യക്കോസ്, സി യു ജോയി, എം ഡി ജോസഫ്, ബിനോയി ആഗസ്തി, ടി എസ് ബിസി, എ പി വർഗീസ്, എൻ പി സുനിൽകുമാർ, എം എൻ ഹരിക്കുട്ടൻ എന്നിവർ ജനറൽ വിഭാഗത്തിലും ജെസി കുര്യൻ, ഷോളി ജോസ്,സിന്ധുമോൾ കുര്യൻ എന്നിവർ വനിതാസംവരണത്തിലും പട്ടികജാതി, വർഗ സംവരണവിഭാഗത്തിൽ എം ടി ജയൻ, നിക്ഷേപ സംവരണത്തിൽ ജോസ് മാത്യു എന്നിവരുമാണ് വിജയിച്ചത്‌.

എൽഡിഎഫ്‌ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി തകർത്തെറിഞ്ഞത് ഏറെ നാളത്തെ കോൺഗ്രസ് ഭരണവാഴ്ചയാണ്.തോൽവി മുന്നിൽ കണ്ട് കൊണ്ട് തെരഞ്ഞെടുപ്പ് ദിവസത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുകൊണ്ടേയിരുന്നു. കള്ളവോട്ട് ചെയ്യാനും വ്യാജ ഐഡി കാർഡ് ഉപയോഗിക്കാനും ശ്രമിച്ചെങ്കിലും പ്രബുദ്ധവോട്ടർമാർ ഇടതുമുന്നണിയോടൊപ്പം ഉറച്ചുനിന്നു. സഹകരണ സംരക്ഷണ മുന്നണിയോടൊപ്പംനിന്ന് എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ മുന്നണിയ്ക്ക് ഉജ്വലവിജയം നൽകികൊണ്ട് ജനങ്ങൾ കോൺഗ്രസിന്റെ അലങ്കോല പരിപാടികൾ പരാജയപ്പെടുത്തി. സഹകരണസംരക്ഷണ മുന്നണി സ്ഥാനാർഥികളെ എൽഡിഎഫ്‌ നേതാക്കൾ ഹാരമണിയിച്ച്‌ അനുമോദിച്ചു. നെടുങ്കണ്ടം ടൗണിൽ നൂറുകണക്കിനാളുകൾ അണിനിരന്ന്‌ വിജയാഘോഷവും പ്രകടനവും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration