Look back New year entertainment: ഇന്ത്യൻ സിനിമ ആഘോഷിച്ച സെലിബ്രിറ്റി വിവാഹങ്ങൾ

2024 ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സിനിമാ വ്യവസായത്തിൻ്റെ വിവാഹ വർഷമായിരുന്നു. ഈ വർഷം നിരവധി പ്രശസ്ത സെലിബ്രിറ്റി ദമ്പതികൾ വിവാഹിതരായിരുന്നു. ഈ ദമ്പതികളിൽ ചിലർ തങ്ങളുടെ വിവാഹം ഗംഭീരമായി ആഘോഷിച്ചപ്പോൾ ചിലർ ഈ പ്രത്യേക നിമിഷം തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒരു സ്വകാര്യ ചടങ്ങുകൾ മാത്രമായി നടത്തി. സോനാക്ഷി സിൻഹ-സഹീർ ഇഖ്ബാൽ മുതൽ നാഗ ചൈതന്യ-ശോഭിത ധൂലിപാല വരെയുള്ള സെലിബ്രിറ്റി ദമ്പതികളുടെ വിവാഹങ്ങൾ വർഷം മുഴുവൻ ചർച്ചയായിരുന്നു. 2024ൽ വിവാഹിതരായ പ്രശസ്ത സെലിബ്രിറ്റി ദമ്പതികളെക്കുറിച്ച് നമുക്ക് നോക്കാം

രാകുൽ പ്രീത് സിങ് – ജാക്കി ഭഗ്‌നാനി

രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും 2024 ഫെബ്രുവരി 21 ന് ഗോവയിൽ വെച്ച് വിവാഹിതരായി. ബീച്ചിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വളരെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്.

പുൽകിത് സാമ്രാട്ട് – കൃതി ഖർബന്ദ

പുൽകിത് സാമ്രാട്ടും കൃതി ഖർബന്ദയും 2024 മാർച്ച് 15 ന് ഗുരുഗ്രാമിൽ വെച്ച് വിവാഹിതരായി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വളരെ സിംപിൾ ആയ രീതിയിലായിരുന്നു വിവാഹം നടന്നത്.

Also read: ‘കേരളത്തിൽ എത്തിയാൽ എനിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഇതാണ്’: രശ്‌മിക മന്ദാന

സുർഭി ചന്ദന – കരൺ ശർമ്മ

സുരഭി ചന്ദനയും കരൺ ശർമ്മയും 2024 മാർച്ച് 15 ന് ജയ്പൂരിൽ വെച്ചാണ് വിവാഹിതരായത്. പരമ്പരാഗതമായ രീതിയിലായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.

ഇറാ ഖാൻ – നൂപുർ ശിഖരെ

2024 ഫെബ്രുവരി 20 ന് ഗോവയിൽ വെച്ചാണ് ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായത്. കടൽത്തീരത്ത് നടന്ന ചെറിയ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവരും തങ്ങളുടെ വിവാഹത്തെ ലാളിത്യത്തോടെ സ്‌പെഷ്യൽ ആക്കുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

സോനാക്ഷി സിൻഹ – സഹീർ ഇഖ്ബാൽ

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും 2024 ഏപ്രിൽ 22 ന് മുംബൈയിൽ വെച്ചാണ് വിവാഹിതരായത് . ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഇവരുടെ വിവാഹം നടന്നത്. വളരെ സ്‌റ്റൈലിഷായി നടന്ന വിവാഹം ആരാധകർ മികച്ച രീതിയിലാണ് ഏറ്റെടുത്തത്.

Also read: അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

നാഗ ചൈതന്യ – ശോഭിത ധൂലിപാല

നാഗ ചൈതന്യയും ശോഭിത ധൂലിപാലയും 2024 ഡിസംബർ 4-നാണു വിവാഹിതരായത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ ആകാംക്ഷയോടെയാണ് ഇരുവരുടെയും വിവാഹ വാർത്തകൾ ആരാധകർ കാത്തിരുന്നത്.

ഹിമാൻഷ് കോലി – വിനി കോലി

ഹിമാൻഷ് കോഹ്‌ലിയും വിനി കോഹ്‌ലിയും 2024 നവംബർ 12- നാണു വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News