അനേകം ബഹിരാകാശ വസ്തുക്കളാൽ ചുറ്റപ്പെട്ടതാണ് ഭൂമിക്ക് പുറത്തെ ശൂന്യാകാശം. അവയിൽ പലതും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ശൂന്യാകാശത്തുകൂടി കടന്നുപോകുന്നതാണെങ്കിലും ചിലതെങ്കിലും ഭൂമിക്ക് ഭീഷണിയായി പരിഗണിക്കാറുണ്ട്. ഏതെങ്കിലും വിധത്തില്‍ സഞ്ചാര ദിശ മാറിയാൽ അത് ഭൂമിയ്ക്കും മനുഷ്യനും ദോഷമാണ്. ഇപ്പോൾ വലിയൊരു ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നുപോവുന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി.
ഒരു കെട്ടിടത്തിന്റെ അത്രയും വലിപ്പമുള്ള 250 അടിയോളമുള്ള ഈ ഛിന്നഗ്രഹത്തിന് ‘2024 ജെബി2’ എന്നാണ് പേര്. അപ്പോളോ വിഭാഗത്തില്‍ പെടുന്ന ഈ ഛിന്നഗ്രഹത്തിന് മണിക്കൂറില്‍ 63683 കിലോമീറ്റര്‍ വേഗമാണുള്ളത്. എന്നാല്‍ വലിപ്പം കൊണ്ടും വേഗം കൊണ്ടും കാര്യമായ ഭീഷണിയൊന്നും ഈ ഛിന്നഗ്രഹം സൃഷ്ടിക്കുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. അതിനാല്‍ തന്നെ ഒരു അപകട മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ ഇതുവരെ നല്‍കിയിട്ടില്ല. മാത്രവുമല്ല ഭൂമിയില്‍ നിന്ന് ഈ ഛിന്നഗ്രഹത്തിലേക്ക് 44.2 ലക്ഷം കിലോമീറ്ററിലേറെ ദൂരവുമുണ്ട്. 460 അടിയിലധികം വലിപ്പമുള്ളതും ഭൂമിയുടെ 75 ലക്ഷം കിമീ പരിധിയില്‍ സൂര്യനെ ചുറ്റി ഭൂമിക്കരികിലൂടെ കടന്നുപോവുകയും ചെയ്യുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളാണായാണ് കണക്കാക്കുക. 2024 ജെബി2 ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല.
Also Read; കാസർഗോഡ് കിണർ വൃത്തിയാക്കുന്നതിനിടയിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
മനുഷ്യന് ഭീഷണിയാവുന്ന ഇത്തരം ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിക്കാറുണ്ട്. അവ ഭൂമിയ്ക്കരികിലെത്തുന്ന സമയവും അവയുടെ ഏകദേശ വലിപ്പവും വേഗതയും ഭൂമിയില്‍ നിന്നുള്ള ദൂരം എന്നിവയെല്ലാം കണക്കാക്കിയിട്ടുണ്ട്. സൗരയൂഥത്തിന്റെ രൂപീകരണകാലത്ത് തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളവയാണ് ഇത്തരം ഛിന്നഗ്രഹങ്ങള്‍. 460 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൗരയൂഥം രൂപപ്പെട്ടതെന്നാണ് അനുമാനം. വലിയൊരു വിസ്‌ഫോടനത്തിന്റെ ഭാഗമായാണ് സൗരയൂഥം രൂപപ്പെട്ടതെന്നാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. ആ വിസ്‌ഫോടനത്തിന്റെ ഫലമായി പൊടിപടലങ്ങളും വാതകവുമെല്ലാം ചേര്‍ന്ന് സൂര്യനും, മറ്റ് ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും രൂപപ്പെട്ടു.
ഛിന്നഗ്രങ്ങള്‍ക്ക് ഒരേ വലിപ്പവും ആകൃതിയും ആയിരിക്കില്ല. കാരണം അവ സൂര്യനില്‍ നിന്ന് വ്യത്യസ്ത അകലങ്ങളില്‍ വെച്ച് രൂപപ്പെട്ടവയാണ്. ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ പോലെ ഉരുണ്ടതല്ല ഇവ. കൃത്യമായ ആകൃതിയൊന്നും ഇല്ലാത്ത പരുക്കന്‍ പ്രതലമായിരിക്കും ഇവയ്ക്ക്. പല ഛിന്നഗ്രഹങ്ങളും ലോഹങ്ങള്‍ ഉള്‍പ്പടെ പല പദാര്‍ത്ഥങ്ങളാല്‍ നിര്‍മിക്കപ്പെട്ടവയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here