എന്റെ ഭര്‍ത്താവ് പോലും മമ്മൂക്കയുടെ ഇന്‍സ്റ്റഗ്രാം നോക്കിയിട്ടാണ് ഔട്ട്ഫിറ്റ് സെലക്ട് ചെയ്യുന്നത്; കൈരളി ജ്വാല പുരസ്‌കാര ജേതാവ് നൗറീന്‍ ആയിഷ

മികച്ച സാമൂഹികോന്മുഖ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം നൗറീന്‍ ആയിഷയ്ക്ക് കൈരളി ടി വി ചെയര്‍മാന്‍ പദ്മശ്രീ ഭരത് മമ്മൂട്ടി സമ്മാനിച്ചു. ഇത്തരത്തില്‍ ഒരു അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നൗറീന്‍ ആയിഷ പറഞ്ഞു.

നൗറീന്‍ ആയിഷയുടെ വാക്കുകള്‍ ഇങ്ങനെ:

ഇത്തരത്തില്‍ ഒരു അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഫെമി സേഫ് എന്ന ഞങ്ങളുടെ സംരംഭത്തിന് ആദ്യം ആരും അത്ര പിന്തുണയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ അന്ന് തുടങ്ങി ഇന്ന് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തോളം ഉപയോക്താക്കള്‍ ഇന്ന് ഫെമി സേഫിനുണ്ട്. സ്ത്രീകളുടെ ജീവിതം എത്രമാത്രം എളുപ്പമാക്കാം എന്ന ലക്ഷ്യമാണ് ഫെമി സേഫിനുള്ളത്. ഈ അവാര്‍ഡ് എനിക്ക് മാത്രം അര്‍ഹതപ്പെട്ടതല്ല. എന്റെ വീട്ടുകാരും ഭര്‍ത്താവുമെല്ലാം ഈ അവാര്‍ഡ് ലഭിക്കാന്‍ കാരണമാണ്. എന്റെ ടീമും നല്ല പോസിറ്റീവായി കൂടെ നില്‍ക്കുന്നവരാണ്. ഇത്തരം ഒരു അവാര്‍ഡ് ലഭിക്കാന്‍ ഞങ്ങള്‍ അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. ഹാര്‍ഡ്വര്‍ക്ക് ചെയ്യുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മമ്മൂക്ക. അദ്ദേഹം ഓരോ സിനിമകള്‍ക്കായി എടുക്കുന്ന ഹാര്‍ഡ് വര്‍ക്കായാലും ഫാഷനായാലും ഞങ്ങള്‍ക്കെല്ലാം മാതൃകയാണ്. എന്റെ ഭര്‍ത്താവ് പോലും മമ്മൂക്കയുടെ ഇന്‍സ്റ്റഗ്രാം നോക്കിയിട്ടാണ് ഔട്ട്ഫിറ്റ് സെലക്ട് ചെയ്യുന്നതെന്നും രസകരമായി നൗറിന്‍ ആയിഷ പറഞ്ഞു.

യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം മുന്‍ എംപിയും കൈരളി ടിവി ഡയറക്ടറുമായ എ.വിജയരാഘവനാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News