2024ലെ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, മനു ഭാക്കർ ഉൾപ്പെടെ 4 പേർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്‌നാ പുരസ്കാരം ഏറ്റുവാങ്ങി.നീന്തൽ താരം സജൻ പ്രകാശ് അർജുനാവാർഡും, ബാഡ്മിന്റൺ പരിശീലകൻ എസ് മുരളീധരൻ ദ്രോണാചാര്യ അവാർഡും ഏറ്റുവാങ്ങി കേരളത്തിന്റെ ശിരസ്സുയർത്തി.
രാജ്യത്തിന്റെ അഭിമാന നിമിഷത്തിനാണ് രാഷ്ട്രപതി ഭവൻ സാക്ഷിയായത്.ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷ് ഖേൽരത്നാ പുരസ്കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കൈയ്യടികളോടെയാണ്.
ALSO READ; ജീവനക്കാരെ ബന്ദികളാക്കി; മംഗളൂരുവിലെ ബാങ്കിൽ പട്ടാപ്പകൽ വൻ കവർച്ച
പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻ പ്രീതും പാരാലിമ്പ്യൻ താരം പ്രവീൺകുമാറും രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്ന ഏറ്റുവാങ്ങി.പാരിസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കല മെഡൽ നേടിയ ഷൂട്ടിംഗ് താരം മനു ഭാക്കറിനും ഖേൽരത്ന സമ്മാനിച്ചു.
മലയാളത്തിന് അഭിമാനമായി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡും ബാഡ്മിന്റൺ പരിശീലകൻ എസ് മുരളീധരൻ ദ്രോണാചാര്യ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡും ഏറ്റുവാങ്ങി.32 കായികതാരങ്ങളെയാണ് അർജുന അവാർഡ് നൽകി ആദരിച്ചത്.അതിൽ 17 പാരഅത്‌ലറ്റിക്കുകളും.. 25 ലക്ഷം രൂപ അടങ്ങുന്നതാണ് ഖേൽ രത്ന അവാർഡ്.15 ലക്ഷം വീതം അർജുന ദ്രോണാചാര്യ അവാർഡുകൾ.കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. കായിക സെക്രട്ടറി സുജാത ചതുർവേദി തുടങ്ങിയ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here