2024 നെറ്റ്ഫ്ലിക്സ് അങ്ങെടുത്തു; സൂപ്പർ താരങ്ങൾ ഇനി ‘ഇവിടം ഭരിക്കും’

നെറ്റ്ഫ്ലിക്സ് ഇത്തവണ തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒ.ടി.ടി അവകാശം തൂത്തുവാരിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് ഏകദേശം 12ഓളം തെലുങ്ക് ചിത്രങ്ങളുടെ റൈറ്റാണ്.

തിയറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിൽ എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ പ്രഭാസ്- പൃഥ്വിരാജ് ചിത്രം സലാർ, അല്ലു അർജുന്റെ പുഷ്പ 2, ജൂനിയർ എൻ.ടി.ആറിന്റെ ദേവര തുടങ്ങിയവയാണ്.

സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. 2023 ഡിസംബർ 22നാണ് സലാർ തിയറ്ററുകളിലെത്തിയത്. 270 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതിനോടകം 700 കോടിയലധികം ബോക്സോഫീസിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് സലാറിന്റെ ഒ.ടി.ടി റൈറ്റ് 162 കോടി രൂപക്കാണ് സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്സ് ഓദ്യോഗികമായി അറിയിച്ചതനുസരിച്ച് ഉടൻ തന്നെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ALSO READ: വാട്‌സ്ആപ് പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ക്കായിതാ ഒരു കിടിലന്‍ അപ്‌ഡേഷന്‍

അതുപോലെ തന്നെ അല്ലു അർജുന്റെ പുഷ്പ: ദ റൂള്‍ ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വലിയ പ്രതീക്ഷ പ്രേക്ഷകർക്ക് നൽകികൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തുന്ന സിനിമ സുകുമാർ ആണ് സംവിധാനം ചെയ്യുന്നത്. വൻ തുകക്കാണ് പുഷ്പ 2ന്റെ ഒ.ടി.ടി റൈറ്റും നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ മാത്രമല്ല. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
നെറ്റ്ഫ്ലിക്സിൽ എത്തുന്ന അടുത്ത വമ്പൻ ചിത്രം ജൂനിയർ എൻ.ടി.ആർ, ജാൻവി കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദേവരയാണ്. ദേവരയുടെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയ വിവരം നെറ്റ്ഫ്ലിക്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനും ഒരു കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് കൊരട്ടല ശിവയാണ്. യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രണ്ടു ഭാഗങ്ങളായാണ് ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എത്തുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി റിലീസിനെത്തും.

ALSO READ: ആശാന്റെ ലീലയിലെ ചെമ്പകഗന്ധവും വനഭാഗഭംഗിയും; ശബ്‌ന ശശിധരൻ എഴുതുന്നു

ബോളിവുഡ് കൂടാതെ ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ജനിക്കുന്നത് ടോളിവുഡിലാണ്. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ പ്രേക്ഷകർ തെലുങ്ക് ചിത്രങ്ങളെ നെഞ്ചിലേറ്റാറുണ്ട്. തിയറ്ററിലും ഒ.ടി.ടിയിലുമായി 2023ലെ ഒരുപിടി മികച്ച ചിത്രങ്ങളാണ് ടോളിവുഡിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News