ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റുവ്കുനുമാണ് പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്. മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷണല്‍ ജീന്‍ റെഗുലേഷനില്‍ അതിന്റെ പങ്കിനെക്കുറിച്ചുമുള്ള പഠനത്തിനുമാണ് പുരസ്കാരം.
ALSO READ; വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ടി വി ക്കും, മനോരമ ന്യൂസിനും വക്കീല്‍ നോട്ടീസയച്ച് എം വി ജയരാജന്‍
അർബുദം അടക്കമുള്ള രോഗങ്ങളുടെ ചികിത്സയിൽ വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടെത്തൽ കൊണ്ടുവന്നത്. മൈക്രോ ആർഎൻഎകളുടെ അസാധാരണമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങളിലേക്കും ഇത് വഴി തെളിച്ചിരുന്നു.
ALSO READ; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു
സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ നോബൽ അസംബ്ലിയാണ് വൈദ്യശാസ്ത്ര നൊബേൽ ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 11 ദശലക്ഷം സ്വീഡിഷ് ക്രൗൺസ് ആണ് (1.1 ദശലക്ഷം ഡോളർ) ഇവർക്ക് സമ്മാനമായി ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here