റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ചുള്ള പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 75-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.
പത്മവിഭൂഷണ്‍ ലഭിച്ചവര്‍(5): വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി(കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (മരണാനന്തരം-സാമൂഹിക സേവനം), പദ്മ സുബ്രഹ്മണ്യം (കല).
പത്മഭൂഷണ്‍ ലഭിച്ചവര്‍(17): എം.ഫാത്തിമാ ബീവി (മരണാനന്തരം), ഹോര്‍മൂസ്ജി എന്‍ കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മേത്ത, സത്യബ്രത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂതന്‍ പട്ടേല്‍, ഒ. രാജഗോപാല്‍, ദത്താത്രേയ് അംബദാസ് മായാളൂ (രാജ്ദത്ത്), തോഗ്ഡന്‍ റിമ്പോച്ചെ (മരണാനന്തരം), പ്യാരേലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് താക്കൂര്‍, ഉഷാ ഉതുപ്പ്, വിജയ കാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ്
ALSO READ:ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് മുന്നിൽ
പത്മശ്രീ(110): കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണനും തെയ്യം കലാകാരന്‍ ഇ.പി.നാരായണനും കാസര്‍കോട്ടെ നെല്‍കര്‍ഷകനായ സത്യനാരായണ ബലേരി എന്നിവര്‍ ഉള്‍പ്പെടെ 110 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം രണ്ടുദിവസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കിയത്.
ALSO READ:പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here