കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ കേന്ദ്ര/സംസ്ഥാന/ഡീംഡ് ടു ബി/പ്രൈവറ്റ് സർവകലാശാലകൾ/മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ 2024-ലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരീക്ഷയുടെ പരിധിയിൽ വരുന്ന സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവയുടെ പട്ടിക സംബന്ധിച്ച വിവരങ്ങൾക്കായി pgcuet.samarth.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. എന്നാൽ രജിസ്ട്രേഷൻ പൂർത്തിയാകുന്നത് വരെ പട്ടികയിൽ മാറ്റം ഉണ്ടായേക്കും. അതിനാൽ അപേക്ഷകർ നിരന്തരം വെബ്സൈറ്റ് പരിശോധിക്കേണം.
ALSO READ: കൊല്ലത്ത് മകൻ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു
ബാച്ച്‌ലർ ബിരുദമുള്ളവർക്കും 2024-ൽ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനു ബാധകമായ ക്വാട്ട, കാറ്റഗറി, ഇളവുകൾ, സംവരണം, യോഗ്യത, സബ്ജക്ട് കോമ്പിനേഷൻ തുടങ്ങിയവ പ്രവേശനത്തിൽ ബാധകമായിരിക്കും.
ALSO READ: വകുപ്പുകളിൽ മാറ്റം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും ഗണേഷ് കുമാറിന് ഗതാഗതവും
pgcuet.samarth.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കാം. ജനുവരി 24 രാത്രി 11.50 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രണ്ട് ടെസ്റ്റ് പേപ്പറുകൾക്കുവരെ ഇന്ത്യയിൽ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷിക്കാനുള്ള അപേക്ഷാഫീസ് ജനറൽ വിഭാഗം 1200 രൂപയും ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗം 1000 രൂപ, പട്ടികവിഭാഗം/ട്രാൻസ്ജെൻഡർ 900 എന്നിങ്ങനെയാണ്. അപേക്ഷ നൽകുമ്പോൾ നിലവിലെ മേൽവിലാസം അല്ലെങ്കിൽ സ്ഥിരം മേൽവിലാസം നൽകി പരീക്ഷാകേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുത്തു നൽകണം. മാർച്ച് നാലിന് പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് ലഭിക്കും. മാർച്ച് ഏഴുമുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here