സെപ്റ്റംബർ മാസത്തെ യു ജി സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബർ മാസത്തിൽ നടത്തിയ യു ജി സി നെറ്റ് പരീക്ഷയുടെ റിസൾട്ട് കേന്ദ്ര പരീക്ഷ ഏജൻസി പുറത്തു വിട്ടു. ജൂണിൽ നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഈ പരീക്ഷയാണ് സെപ്റ്റംബറിൽ ഓൺലൈനായി നടത്തിയത്. റിസൾട്ട് https://ugcnet.nta.ac.in/ എന്ന എൻ ടി എയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.

നീറ്റ് പരീക്ഷക്കൊപ്പം നെറ്റിന്‍റെയും ചോദ്യ പേപ്പർ ചോർന്നത് വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും കടുത്ത പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് അന്നത്തെ എൻ ടി എ ഡയറക്ടർ ആയിരുന്ന സുബോധ് കുമാർ സിംഗിനെ കേന്ദ്ര സർക്കാർ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here