ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024 മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന

WMO

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി 2024 മാറുമെന്ന് യുഎൻ ലോക കാലാവസ്ഥാ സംഘടന. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തേക്കാൾ ജനുവരി മുതൽ സെപ്തംബർ വരെ ആഗോള ശരാശരി താപനില 1.54 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന്‌ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുകയാണ്‌. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന പൊതുലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് സമ്മേളനം പങ്കുവെയ്ക്കുന്നത്. തീവ്രമായ ഈ കാലാവസ്ഥയും വൻതോതിലുള്ള സാമ്പത്തികവും മനുഷികവുമായ നഷ്ടങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന്‌ തടസമാകുമെന്ന്‌ വിലയിരുത്തലുണ്ട്‌. മുൻ കാലാവസ്ഥ ഉച്ചകോടികളിലെ ഉടമ്പടികളെ ട്രംപ്‌ പരസ്യമായി വിമർശിച്ചിട്ടുണ്ടായിരുന്നു.

ALSO READ: എനിക്കാ ചായ വേണ്ട! ജില്‍ ബൈഡന്റെ വിരുന്ന് നിഷേധിച്ച് മെലാനിയ ട്രംപ്

അതേസമയം അസർബൈജാനിൽ നടക്കുന്ന കാലവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്‌ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ ത്യൂൻബർഗ്‌ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ ഏതെങ്കിലും തരത്തിലുള്ള അനുകൂല തീരുമാനമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്ന്‌ ഗ്രെറ്റ ത്യൂൻബർഗ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News