വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടി

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു. 62 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഇല്ലാതെ പോകാം. നേരത്തേ 57 രാജ്യങ്ങളിൽ ആയിരുന്നു വിസ ഇല്ലാതെ പോകാൻ കഴിഞ്ഞിരുന്നത് . എന്നാൽ ഇപ്പോൾ അത് 62 രാജ്യങ്ങളിലേക്ക് ആക്കി.
അതിൽ യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കരീബിയന്‍ മേഖലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉൾപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ വിസയിൽ ഇളവ് വരുത്തിയത്.

ALSO READ: കൊല്ലത്തും ഗവർണ്ണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഹെന്‍ലി ഇന്‍ഡക്സ് റാങ്ക് അനുസരിച്ച് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ റാങ്കിലുള്ളത്. ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് 194 രാജ്യങ്ങളില്‍ വീസ ഇല്ലാതെ യാത്ര ചെയ്യാം.28 രാജ്യങ്ങള്‍ അഫ്ഗാന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ–ഫ്രീ എന്‍ട്രി അനുവദിക്കുന്നുണ്ട്. സിറിയ, ഇറാഖ്, പാക്കിസ്ഥാന്‍ തുടങ്ങിയവയാണ് പിന്‍നിരയിലെ മറ്റ് രാജ്യങ്ങള്‍. 101 ആണ് പാക്കിസ്ഥാന്റെ റാങ്ക്. 34 രാജ്യങ്ങള്‍ പാക് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ നടപടിക്രമങ്ങള്‍ ഇല്ലാതെ പ്രവേശനം അനുവദിക്കും.

ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍, ഇന്തോനേഷ്യ, ഖത്തര്‍, ഇറാന്‍, തായ്‍ലാന്‍ഡ്, ബൊളീവിയ, കെനിയ, ടുണീഷ്യ, മലേഷ്യ, ജോര്‍ദാന്‍, മാലദ്വീപ്, മൗറീഷ്യസ്, മ്യാന്‍മര്‍, കംബോഡിയ, കസാഖിസ്ഥാന്‍, ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ‍ടൊബാഗോ, ബാര്‍ബഡ‍ോസ്, ഫിജി, മൊസാംബിക്, ടാന്‍സാനിയ, അംഗോള, ഏത്യോപ്യ, എല്‍ സാല്‍വദോര്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ്, സെനഗല്‍, സിംബാബ്‍വെ, മക്കാവു, മഡഗാസ്കര്‍, ബുറുണ്ടി, കേപ് വെര്‍ദെ ഐലന്‍ഡ്സ്, കൊമോറോ ഐലന്‍ഡ്സ്, കുക്ക് ഐലന്‍ഡ്സ്, ജിബൂട്ടി, ഡൊമിനിക്ക, ഗാബോണ്‍, ഗ്രെനഡ, ഗിനി–ബിസൗ, ഹെയ്തി, കിരിബാത്തി, ലാവോസ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറിറ്റാനിയ, മൈക്രോനേഷ്യ, മോണ്ട്സെറാറ്റ്, നിയൂ, ഒമാന്‍, പലാവു ഐലന്‍ഡ്സ്, റുവാണ്ട, സമോവ, സീഷെല്‍സ്, സിയാറ ലിയോണ്‍, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ്, തിമോര്‍, ടോഗോ, തുവാലു, വനൗതു, സൊമാലിയ എന്നീ രാജ്യങ്ങൾ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ട്.

ALSO READ:ഭാരം കുറച്ചു, ഇനിയും കുറക്കണം; ഫിറ്റ്നസ് രഹസ്യം പങ്കുവെച്ച് സോനംകപൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News