എലിയെ കേന്ദ്രീകരിച്ച് അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജെറി’ തിയേറ്ററുകളിലേക്ക്

അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജെറി’ തിയേറ്ററുകളിലേക്ക്. ചിത്രത്തില്‍ കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തും. ചിത്രം ഫെബ്രുവരി 9 റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നൈജിൽ സി മാനുവലാണ് ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ ആഘോഷമാക്കിരിക്കുകയാണ്. പ്രോമോ വീഡിയോയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ALSO READ: പ്രണയ ജോഡികളായി ധ്യാന്‍ ശ്രീനിവാസനും ദുര്‍ഗാ കൃഷ്ണയും ! ‘അയ്യര്‍ ഇന്‍ അറേബ്യ’യിലെ ‘മഴവില്‍ പൂവായ്’ ഗാനം ശ്രദ്ധനേടുന്നു…

നിസ്മൽ നൗഷാദ് ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ ചിത്രസംയോജനം രോഹിത് വി എസ് വാരിയത്താണ്. അരുൺ വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിൽ ഗാനരചന വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവർ ചേർന്നാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി വിജിത്തും പ്രൊജക്ട് ഡിസൈൻ സണ്ണി ജോസഫും പ്രൊഡക്ഷൻ കൺട്രോളർ മുജീബ് ഒറ്റപ്പാലവും പ്രൊഡക്ഷൻ ഡിസൈൻ പ്രദീപ് എം വിയുമാണ് നിർവഹിക്കുന്നത്. രാംദാസ് താനൂർ ആണ് വസ്ത്രാലങ്കാരം. ഷൈൻ നെല്ലങ്കര മേക്കപ്പും സൗണ്ട് മിക്സിംഗ് സിനോയ് ജോസഫും ആണ്. വി.എഫ്.എക്സ് റോ ആൻഡ് ന്യൂ സ്റ്റുഡിയോസും ലിജു പ്രഭാകർ കളറിസ്റ്റായും പ്രശാന്ത് പി മേനോൻ സൗണ്ട് ഡിസൈനും ചെയ്യുന്നു. സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണനും ഡിസൈൻസ് ജിതേശ്വരൻ ഗുണശേഖരനും പിആർ&മാർക്കറ്റിങ് തിങ്ക് സിനിമയുമാണ് നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News