കേരളത്തിന്റെ ദില്ലിയിലെ സമരം; മോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി

കേരളം ദില്ലിയില്‍ നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി പിടിആര്‍, കബില്‍ സിബല്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍ അണിനിരന്ന പ്രതിഷേധ സദസ് ചരിത്രപരമായ പോരാട്ടത്തിനാണ് വേദിയായത്.

ALSO READ:സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് കോഴിക്കോട് മാനാഞ്ചിറയിൽ

സമര പോരാട്ടത്തിന്റെ ചരിത്ര നിമിഷങ്ങള്‍ക്ക് വേദിയാകുകയായിരുന്നു രാജ്യതലസ്ഥാനം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളം പ്രഖ്യാപിച്ച സമരത്തിന്റെ അലയൊലികള്‍ രാജ്യമാകെ വീശിയടിച്ചതാണ് പ്രതിഷേധ സദസില്‍ കാണാനായത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി എം കെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി എത്തി.

ALSO READ:‘കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തു, പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു’: മന്ത്രി പി രാജീവ്

ഗവര്‍ണര്‍മാരെയും അന്വേഷണ ഏജന്‍സികളെയും ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ അധികാരം കയ്യേറുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കാര്‍ഷിക സംസ്ഥാനമായ പഞ്ചാബിനോടുള്ള മോദി സര്‍ക്കാരിന്റെ അവഗണന അക്കമിട്ട് നിരത്തികൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവത് മന്‍ പ്രസംഗിച്ചത്.പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനമാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നടത്തിയത്.ഈ പോരാട്ടം നമ്മള്‍ വിജയിക്കുമെന്നും രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നും സീതാറാ യെച്ചൂരി പറഞ്ഞു.കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ നിലകൊളളുന്നതെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ അനുവദിക്കില്ലെന്നും ഡി രാജ പറഞ്ഞു.ബിജെപി ഇതര സംസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ മന്ത്രി പിടിആര്‍ പറഞ്ഞു.കേരളത്തിന്റെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സന്ദേശവും സദസ്സില്‍ വായിച്ചു. തമിഴ്നാട് രാജ്യസഭാ എംപി തിരുച്ചി ശിവയും പ്രതിഷേധ സദയില്‍ പിന്തുണയുമായെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News