ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയാന്‍ സാധ്യത; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുപിയിലെ ബുലന്ദ്ശഹറില്‍ നിന്നും മത്സരിക്കുമെന്ന അഭ്യൂഹമാണ് നിലവിലുള്ളത്. ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അന്തിമതീരുമാനം വന്നാല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞേക്കും. അതേസമയം രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ:  തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

ബിജെപി നേതൃത്വവുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വദേശമാണ് ബുലന്ദ്ശഹര്‍. ഇവിടം കൂടാതെ യുപിയിലെ മറ്റു മണ്ഡലങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. കേന്ദ്രമന്ത്രിയും മൂന്നു തവണ എംപിയുമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി എന്നിവയില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബിജെപിയിലെത്തിയത്.

ALSO READ:  പത്തനംതിട്ട അടൂരില്‍ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

73കാരനായ ആരിഫ് ഖാന്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറിനാണ് നറുക്ക് വീണത്. കേരളത്തിന്റെ 22-ാം ഗവര്‍ണറായി 2019സെപ്തംബര്‍ ആറിനാണ് ഖാന്‍ ചുമതലയേറ്റത്. കേരള നിയമസഭ പാസാക്കുന്ന സുപ്രധാന ബില്ലുകളെല്ലാം പിടിച്ചു വയ്ക്കുന്ന ഖാന്റെ നടപടിയും യുണിവേഴ്‌സിറ്റികളുമായി ഉണ്ടായ നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും സുപ്രിം കോടതി വരെ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജിക്കൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News