എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാൽ. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ സത്യവാങ്മൂലം സംബന്ധിച്ചാണ് വെളിപ്പെടുത്തൽ. രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകുന്നത് രണ്ടാം തവണയാണെന്നാണ് പരാതിക്കാരിയായ അഭിഭാഷക വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ: കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

‘രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേൽ അടയിരിക്കുകയാണ്. നികുതി വകുപ്പിൽ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികൾ അധികാരിക്ക് നൽകിയിട്ടും യാതൊരു നപടിയും ഉണ്ടായില്ല’, ആവണി ബൻസാൽ വ്യക്തമാക്കി.

ALSO READ: ‘സിനിമയിലെ പൊലീസ് ഒന്നുമല്ല, എല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു, കേരള പൊലീസ് മാതൃകയാണ്’, മോഷണക്കേസിലെ പ്രതിയുടെ അറസ്റ്റിൽ പ്രതികരിച്ച് ജോഷി

തൻ്റെ പരാതിയിൽ അധികൃതരുടെ തുടർനടപടികളെ കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് പറഞ്ഞ അഭിഭാഷക 2019ലും ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും, എന്നാൽ, 2024ലും ഈ പ്രശ്‌നത്തിന് ഒരു മാറ്റവുമില്ലെന്നും പറഞ്ഞു.

‘2019ൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. 2022ൽ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറി. കോൺഗ്രസും ഒരു പരാതി നൽകിയിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷന് കൈമാറുക എന്നല്ലാതെ മറ്റൊന്നുമില്ല. നടപടി സ്വീകരിക്കാൻ വൈകുന്നത് എന്താണെന്ന് മനസിലാവുന്നില്ല’, ആവണി ബൻസാൽ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News