കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. 35 വയസായിരുന്നു.

ALSO READ: മുസ്ലീങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ കുട്ടികളുള്ളോ? എനിക്ക് അഞ്ച് മക്കളുണ്ട്, മോദി മറുപടിയുമായി ഖാര്‍ഗേ

ഗ്രൗണ്ടില്‍ വീണ ഷമീറിനെ ഉടന്‍ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീര്‍ കളിക്കാന്‍ എത്തിയത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണോ മരണകാരണമെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News