ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററും സ്പീക്കറും

സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ പകരുന്നത്.കുവൈത്തിലെ ലേബര്‍ ക്യാംപിലെ തീപിടിത്തത്തില്‍ മലയാളികളടക്കമുള്ള സഹോദരങ്ങളുടെ ജീവന്‍ പൊലിഞ്ഞ വേദനയ്ക്കിടയിലാണ് ഇക്കുറി ബലിപെരുന്നാള്‍ കടന്നുവരുന്നത്. വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമാണ് മനുഷ്യ ജീവിതമെന്ന ഓര്‍മപ്പെടുത്തലായി ഈ ബലിപെരുന്നാള്‍ മാറട്ടെ. മാനവികതയുടെയും സമഭാവനയുടെയും പ്രകാശം പരത്താനും സഹായകരമാകട്ടെ. ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന്സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ALSO READ ; കോഴിക്കോട് രണ്ട് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; ഒരാള്‍ പിടിയില്‍

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ പെരുന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.ത്യാഗം, സാഹോദര്യം, സമഭാവന എന്നിവയാല്‍ നിറഞ്ഞ ബകീദ് എല്ലാവരുടെയും മനസ്സുകളെ വിമലീകരിക്കട്ടെ. കേവലം ആചാരങ്ങള്‍ക്കപ്പുറം സഹജീവികളോടുള്ള സ്‌നേഹത്താല്‍ നിറയണം നമ്മുടെ പ്രവര്‍ത്തികള്‍.സ്‌നേഹത്തിന്റെയും, ത്യാഗത്തിന്റേയും, സാഹോദര്യത്തിന്റെയും നിറനിലാവിലേക്കുള്ള ഉണര്‍വാകട്ടെ ഈ വലിയ പെരുന്നാളുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആശംസിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration