പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്ന് നാല് ജീവനുകൾ രക്ഷിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സോഷ്യൽമീഡിയയുടെ അഭിനന്ദനം

പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടൽ നാല് ജീവനുകൾക്ക് രക്ഷയായി.സബ് ഇൻസ്പെക്ടറായ നടുവണ്ണൂർ സ്വദേശി ഇ കെ മുനീറിന്റെ സമയോചിതമായ ഇടപെടൽ ആണ് പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നിൽ നിന്ന് നാല് ജീവനുകൾ രക്ഷിക്കാനായത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം രണ്ടിലേക്ക് വന്ന ചെന്നൈ എഗ്മോർ എക്സ്പ്രസിനു മുന്നിലേക്ക് ചാടിയാണ് 3 സ്ത്രീകളെയും ഒരു കുട്ടിയെയും മുനീർ രക്ഷപ്പെടുത്തിയത്.

രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ട്രാക്ക് മുറിച്ച് കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോവുകയാണ്. കൂട്ടത്തിൽ പ്രായം ചെന്ന് സ്ത്രീക്ക് നടക്കാൻ കഴിയുന്നില്ല. കോഴിക്കോട്ടേക്കുള്ള എഗ്മോർ എക്സ്പ്രസിന്റെ ശബ്ദവും മുനീർ ശ്രദ്ധിച്ചു. കുട്ടിയെ എടുത്ത് ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും കൂടി ട്രാക്ക് മറി കടന്ന് ഒന്നാം ട്രാക്കിലേക്ക് എത്തി. എന്നാൽ കൂടെയുള്ള വൃദ്ധയ്ക്ക് പക്ഷേ മുമ്പോട്ട് പോവാനോ തിരിഞ്ഞു നടക്കാനോ പറ്റാത്ത അവസ്ഥ. മുൻപിൽ പോയ സ്ത്രീകൾ ഇവരെ കടത്താൻ വേണ്ടി പിന്തിരിഞ്ഞു വന്ന് ഒരു ശ്രമം നടത്തി നോക്കിയെങ്കിലും പരിഭ്രമത്തിലായിരുന്നു. ട്രെയിൻ അടുത്തടുത്ത് വന്നുവെന്ന് മനസിലാക്കി തൻറെ കയ്യിലുള്ള ബാഗും മൊബൈൽ ഫോണും പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ് തൊട്ടടുത്തുണ്ടായിരുന്ന മുനീർ ട്രാക്കിലേക്ക് ചാടിയിറങ്ങി വളരെ പെട്ടെന്ന് രണ്ട് സ്ത്രീകളെ പാളത്തിൽ നിന്ന് അപ്പുറത്തേക്ക് തള്ളി മാറ്റി. ഉടൻ തന്നെ മറുഭാഗത്തുള്ള വൃദ്ധയെ തിരികെ പ്ലാറ്റ്ഫോമിലേക്ക് തന്നെ കയറ്റാൻ ശ്രമിച്ചു. പ്ലാറ്റ്ഫോമിലുള്ള ഒരു യാത്രക്കാരൻ സ്ത്രീയുടെ കൈപിടിക്കുകയും മുനീർ താഴെ നിന്ന് ഇവരെ താങ്ങി എടുത്തു പൊക്കി പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയും ചെയ്തു. ഇതോടെ ഈ രംഗങ്ങൾക്ക് സാക്ഷിയായ യാത്രക്കാർക്കും സമാധാനമായി.

ALSO READ: മാതാപിതാക്കളും നല്ലൊരു ഹൃദയവും മതി ഹാപ്പിയാകാം വൈറലായി കൊച്ചുമിടുക്കന്റെ മറുപടി

ലക്നോവിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ച മകൾക്ക് യാത്രയ്ക്കായി തൽക്കാൽ ടിക്കറ്റ് എടുക്കാനാണ് മുനീർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം എഗ്മോർ എക്സ്പ്രസിന് കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് ഈ സംഭവം ഉണ്ടായത്.അതേസമയം വളരെ അത്യാവശ്യമായി കോഴിക്കോട്ട് പോകേണ്ടതിനാൽ എഗ്മോർ എക്സ്പ്രസ്സിൽ തന്നെ മുനീർ യാത്ര തുടർന്നു.റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ മുനീറിന് അഭിനന്ദനങ്ങൾ മുനീറിനെ തേടി എത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News