മുണ്ടക്കൈ ചൂരല്‍മല ദുരന്തം; കേരളത്തോട് പ്രതിലോമകരമായ നിലപാടാണ് കേന്ദ്രത്തിനെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

John Brittas MP

കേരളത്തിന് അടിയന്തര കേന്ദ്ര സഹായം ഉറപ്പ് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടിയാണ് സഹായം നിരസിക്കുന്നത്. ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. കേരളത്തിന്റെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ തുക നീക്കിയിരിപ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളമെന്നുള്ള ആവശ്യവും കേന്ദ്രം തളളി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും അറിയിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി. വയനാട് ദുരന്തം കടുത്ത തീവ്ര സ്വഭാവ വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതോടെ എംപി ഫണ്ടും ഉപയോഗിക്കാനാവില്ല. കേരളത്തോട് പ്രതിലോമകരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടയിൽ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി, സംഭവം രാജസ്ഥാനിൽ

അടിയന്തര താല്ക്കാലിക ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട 214.68 കോടി രൂപയില്‍ 153.47 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിതല ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ അവശേഷിക്കുന്ന തുകയുടെ 50 ശതമാനമായി ഈ തുക ക്രമീകരിച്ചിരിക്കുകയാണ്. 01.04.2024ല്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50% എന്ന് പറയുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ച 153.47 കോടി രൂപയ്ക്ക് മുകളില്‍ വരുന്നതിനാല്‍ ഇപ്പോഴത്തെ പ്രഖ്യാപന പ്രകാരം ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും കേരളത്തിന് ലഭിക്കില്ലെന്നത് ഉറപ്പാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 2019-20ല്‍ പ്രളയ, ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും എന്‍ഡിആര്‍എഫില്‍ നിന്ന് കേരളത്തിന് തുകയൊന്നും ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഇതിലേറെ തുക നീക്കിയിരിപ്പുണ്ടെന്ന കാരണത്താലായിരുന്നു ഈ സഹായ നിഷേധം.

ALSO READ: http://‘ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങും’; നാഡയുടെ വിലക്കിനെതിരെ ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ

നടപ്പുവര്‍ഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ 291.20 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 96.80 കോടി രൂപയും മുന്‍വര്‍ഷങ്ങളിലെ നീക്കിയിരിപ്പും ചേര്‍ത്ത് 782.99 കോടി രൂപ കേരളത്തിന്റെ പക്കലുണ്ടെന്നും ഇത് കേരളത്തിലെ ദുരന്ത നിവാരണത്തിന് മതിയായ തുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി.

വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍ലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും സംസ്ഥാന, ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പ്രകൃതി ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രമന്ത്രിതല സംഘം വിലയിരുത്തിയിട്ടും നാളിതുവരെ കേന്ദ്രം ഔദ്യോഗികമായി അത് പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല എന്നുള്ളത് വസ്തുതയാണ്. രാജ്യത്തൊട്ടാകെയുള്ള എംപിമാര്‍ക്ക് കടുത്ത ദുരന്ത സ്വഭാവത്തിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വരെ സംഭാവന നല്‍കാം എന്നിരിക്കെ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ കടുത്ത ദുരന്ത സ്വഭാവത്തിലുള്ളതാണെന്ന് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപ്പിക്കാത്തതിനാല്‍ എംപി ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാനും സാധിക്കുന്നില്ല.

ALSO READ: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മാത്രമല്ല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളമെന്നുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാനും കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. കേരളത്തോട് ഇത്രയും പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രം അടുത്തകാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ എന്‍ഡിആര്‍എഫില്‍ നിന്നും അടിയന്തര സഹായം നല്‍കി എന്നതും വസ്തുതയാണ്

ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച്, ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും പറഞ്ഞ് കയ്യൊഴിയുന്ന നിലപാടാണ് കേന്ദ്രം നാളിതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News