രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു

accident kottayam

രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വടക്കഞ്ചേരി മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞും കോട്ടയം പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുമാണ് അപകടങ്ങൾ നടന്നത്. വടക്കഞ്ചേരി-വാളയാർ ദേശീയപാതയിൽ മംഗലത്ത് നിയന്ത്രണം വിട്ട കാർ മറിഞ്ഞാണ് രണ്ടുപേർക്ക് പരിക്കേറ്റത്. വടക്കഞ്ചേരി ചീരക്കുഴി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം.

വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുന്ന റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് മറ്റു വാഹനങ്ങൾ എതിശയിൽ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ; ചിഡോ ചുഴലിക്കാറ്റ്: തകർന്നടിഞ്ഞ് ഫ്രാൻസിലെ മയോട്ട് ദ്വീപ്; നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ

മറ്റൊരു സംഭവത്തിൽ, കോട്ടയം പൂവരണിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ നാലുവയസുകാരൻ ലോറൽ, ഒരു വയസ്സുള്ള ഹെയ്ലിഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പുലർച്ചെ നാലരയ്ക്ക് പാലാ – പൊൻകുന്നം പാതയിലാണ് അപകടം. ലോറി അശ്രദ്ധമായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരുന്നതാണ് അപകട കാരണം. പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News