കൗമാര കലയ്ക്ക് അരങ്ങുണരാന്‍ ഒരാഴ്ചക്കാലം മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ് തലസ്ഥാന നഗരി. ജനുവരി നാല് മുതല്‍ എട്ടുവരെയാണ് 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കുന്നത്. കലാ പ്രതിഭകളെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് നാടും നഗരവും.
നഗരത്തില്‍ തയ്യാറാക്കിയ 25 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയം ഉള്‍പ്പടെയുള്ള എല്ലാ വേദികള്‍ക്കും നല്‍കിയിരിക്കുന്നത് നദികളുടെ പേരുകള്‍.
സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. ഓരോ വേദിയിലേക്കും വേഗത്തില്‍ എത്താന്‍ ക്യൂ ആര്‍ കോഡ് സംവിധാനം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ താമസം ഒരുക്കിയ ഇടങ്ങളില്‍, വേദികള്‍ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകളും ഉണ്ടാകും. കലോത്സവത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ ശ്രദ്ധയായകര്‍ഷിച്ചിട്ടുണ്ട്.
എട്ട് വര്‍ഷത്തിന് ശേഷം വേദിയാകുന്ന തിരുവനന്തപുരത്തെ പ്രധാന ഇടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ഗോത്രകലകള്‍ കൂടി ഉള്‍പ്പെടുത്തിയ കലോത്സവം ഇത്തവണത്തെ പ്രത്യേകതയാണ്.
മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങള്‍ ആണ് വേദിയില്‍ എത്തുക.
249 ഇനങ്ങളിലായി പതിനയ്യായിരത്തില്‍ പരം പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുക. സംസ്‌കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here