നൂതന സവിശേഷതകളോടെ ഡിയോയുടെ പുതിയ പതിപ്പ് ഹോണ്ട പുറത്തിറക്കി. ഹോണ്ട ഡിയോ- 2025ന് 74,930 രൂപ (എക്‌സ്-ഷോറൂം ഡല്‍ഹി) മുതലാണ് വില ആരംഭിക്കുന്നത്.
109.51-സിസി, സിംഗിള്‍-സിലിണ്ടര്‍ PGM-Fi എഞ്ചിന്‍ ആണുള്ളത്. ഇത് 7.9 എച്ച്പിയും 9.03 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്.
Read Also: പറപറക്കാന്‍ ഹോണ്ട സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലുമെത്തി; വില അറിയാം
ട്രിപ്പ് മീറ്റര്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍, റേഞ്ച് എന്നിവയുള്ള പുതിയ 4.2 ഇഞ്ച് TFT ഡിസ്‌പ്ലേ ഉണ്ട്. ചാര്‍ജ് ചെയ്യുന്നതിനായി USB ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടും സജ്ജീകരിച്ചു. എസ്ടിഡി, ഡിഎല്‍എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകും. ടോപ്പ്-സ്‌പെക്ക് DLX വേരിയന്റിനായി അലോയ് വീലുകൾ ലഭ്യമാണ്. അഞ്ച് കളര്‍ ഓപ്ഷനുകള്‍ വില്‍പ്പനയിലുണ്ട്.
വില
എസ്ടിഡി: 74,930 രൂപ (എക്‌സ്-ഷോറൂം)
ഡിഎല്‍എക്‌സ്: 85,648 രൂപ (എക്‌സ്-ഷോറൂം)
കളർ
ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് + പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here