ട്രയംഫിന്റെ 2025 ട്രയംഫ് ട്രൈഡൻ്റ് 660 വർഷാവസാനത്തോടെ വിപണിയിലേക്ക്, ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷ

2025 Triumph Trident 660

ട്രയംഫ് മോട്ടോർസൈക്കിൾസ് 2025 ട്രയംഫ് ട്രൈഡൻ്റ് 660 ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിലെത്തും. ഇന്ത്യയിലും അപ്പോൾ തന്നെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പുതിയ കളർ ഓപ്ഷനുകളിൽ വരുന്ന വാഹനത്തിന് ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഒപ്റ്റിമൈസിഡ് കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: പൂർണമായും ഓട്ടോമാറ്റിക്ക്; റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല

കോസ്മിക് യെല്ലോ, കോബാൾട്ട് ബ്ലൂ, ഡയാബ്ലോ റെഡ് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. 190 കിലോഗ്രാം ഭാരമുള്ള വാഹനത്തിന്. 660 സിസി ഇൻ-ലൈൻ ട്രിപ്പിൾ സിലിണ്ടർ എഞ്ചിനാണുള്ളത്. 10,250 ആർപിഎമ്മിൽ 80 എച്ച്പിയും 6,250 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും ഇത് നൽകുന്നു. പുതിയ ‘സ്‌പോർട്ട്’ മോഡ് ഉൾപ്പെടെ മൂന്ന് റൈഡർ മോഡുകളും വാഹനത്തിനുണ്ട് റോഡ് മോഡ്, റെയ്ൻ മോ‍ഡ് എന്നിവയാണ് മറ്റ് രണ്ട് മോഡുകൾ.

Also Read: വില കൂടി; മഹീന്ദ്ര എസ്‌യുവി വാങ്ങാൻ കാശ് ഇറക്കണം

ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോളുകൾ, മ്യൂസിക് കൺട്രോൾ, റ്റീഎഫ്റ്റി ഡിസ്പ്ലേ, മൈ ട്രയംഫ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൂന്ന് റൈഡർ മോഡുകൾ, അഡ്ജസ്റ്റബിൾ റിയർ മോണോഷോക്ക്, ട്വിൻ 310 എംഎം ഡിസ്കുകളുള്ള നിസിൻ ബ്രേക്കുകൾ, ഗ്രിപ്പി മിഷെലിൻ റോഡ് 5 ടയറുകൾ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News