സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ആകെ രണ്ട് കോടി 78 ലക്ഷത്തി പതിനായിരത്തി തെള്ളായിരത്തി 42 വോര്‍ട്ടര്‍മാരാണ് പുതിയ പട്ടികയില്‍ ഉള്ളത്. ഇതില്‍ 1 കോടി 43 ലക്ഷത്തി അറുപത്തി ഒന്‍പതിനായിരത്തി തൊണ്ണൂറ്റി രണ്ടുപേര്‍ വനിതാ വോട്ടര്‍മാരാണ്.
ALSO READ; ആലുവയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം
1 കോടി 34 ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരത്തി 490 പേരാണ് പുരുഷ വോട്ടര്‍മാര്‍. വയനാടാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല.നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. 63,564 ആളുകള്‍ പുതിയ വോട്ടര്‍മാരാണ്. 89,907 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു.
ENGLISH NEWS SUMMARY: The final voter list of the state has been published. The final voter list for the eligibility date of January 1, 2025 has been published.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here