മധ്യപ്രദേശിലെ മുന്‍ ബിജെപി എംഎല്‍എ ഹര്‍വന്‍ഷ് സിംഗ് റാത്തോഡിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വരവേറ്റത് മൃഗങ്ങളും. റെയ്ഡിൽ സ്വര്‍ണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകള്‍ എന്നിവയ്ക്ക് പുറമേ, വീട്ടിലെ കുളത്തില്‍ നിന്ന് മൂന്ന് മുതലകളെയും കണ്ടെത്തി. കോടിക്കണക്കിന് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഞായറാഴ്ച മുതല്‍ സാഗറിലെ റാത്തോഡിന്റെയും മുന്‍ കൗണ്‍സിലര്‍ രാജേഷ് കേശര്‍വാനിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്.
റെയ്ഡുകളില്‍ 155 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ മൂല്യം ഉയരുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ക്ക് പുറമേ 3 കോടി രൂപയുടെ പണവും പിടിച്ചെടുത്തു. റാത്തോഡിനൊപ്പം ബീഡി ബിസിനസ്സ് നടത്തിയിരുന്ന കേശര്‍വാനി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായും അനുബന്ധ രേഖകളും റെയ്ഡില്‍ കണ്ടെത്തിയതായും വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹം കെട്ടിട നിര്‍മാണ ബിസിനസിലും ഏര്‍പ്പെട്ടിരുന്നു.
Read Also: തണുപ്പില്‍ വിറങ്ങലിച്ച് ദില്ലി; നൂറോളം വിമാനങ്ങള്‍ വൈകി
കുളത്തിലെ മൂന്ന് മുതലകളെ സംബന്ധിച്ച് വനം വകുപ്പിന് വിവരം നല്‍കി. കേശര്‍വാനി കുടുംബത്തിലെ ആരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ഇറക്കുമതി ചെയ്ത ബിനാമി കാറുകളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗതാഗത വകുപ്പില്‍ നിന്ന് ആദായനികുതി വകുപ്പ് തേടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here